Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.K. Sivaraman

Idukki

സി​പി​ഐ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് കെ.​കെ.​ ശി​വ​രാ​മ​ന്‍

തൊ​ടു​പു​ഴ: പാ​ര്‍​ട്ടി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ച് സി​പി​ഐ മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ.​കെ.​ ശി​വ​രാ​മ​ന്‍.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ കെ.​കെ.​ ശി​വ​രാ​മ​നെ പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ പ​ദ​വി​ക​ളി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ത​നി​ക്ക് ഇ​തു​വ​രെ ഒ​ര​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​യി തു​ട​രാ​ന്‍ മാ​ത്ര​മാ​ണ് അ​നു​മ​തി.​ എ​ന്നാ​ല്‍ താ​ന്‍ 56 വ​ര്‍​ഷ​ത്തെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. മു​ന്ന​ണി​ക്കും പാ​ര്‍​ട്ടി​ക്കും പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന ഒ​രു​ന​ട​പ​ടി​യും താ​ന്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വേ​ള​യി​ല്‍ പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി സി​പി​എ​മ്മു​മാ​യി ഏ​റ്റു​മു​ട്ടേ​ണ്ടിവ​ന്നി​ട്ടു​ണ്ട്.

പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട് ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തു വേ​ണ്ടി​വ​ന്ന​ത്.​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പാ​ളി​യെ​ന്നും മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്ന് ആ​ളെ നി​ര്‍​ത്തി​യാ​ല്‍ ജ​ന​സ​മ്മ​തി​യു​ള്ള ആ​ളാ​യി​രി​ക്ക​ണം എ​ന്നു വ്യക്തമാ​ക്കി​യി​രു​ന്നു. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ മാ​ത്ര​മേ വോ​ട്ട​ര്‍​മാ​ര്‍ ജ​യി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് പീ​രു​മേ​ടി​ന്‍റെ ച​രി​ത്രം. പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യും താ​നു​മാ​യും അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്ന​ത് സ​ത്യ​മാ​ണ്. ഇ​തു വ്യ​ക്തി​പ​ര​മാ​യ അ​ക​ല്‍​ച്ച​യ​ല്ല. പാ​ര്‍​ട്ടി ശൈ​ലി സം​ബ​ന്ധി​ച്ചു​ള്ള അ​ക​ല്‍​ച്ച​ മാ​ത്ര​മാ​യി​രു​ന്നെ​ന്നും ശി​വ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up